International

ഒമിക്രോൺ ; അബുദാബിയിൽ ഐസൊലേഷൻ, ക്വാറന്റൈൻ നിയമങ്ങൾ കർശനമാക്കി

“Manju”

അബുദാബി: യുഎഇയിൽ കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ പുതിയ ഐസൊലേഷൻ, ക്വാറന്റൈൻ നിയമങ്ങൾ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പുറത്തിറക്കി. പിസിആർ പരിശോധനാ ഫലം പോസിറ്റീവായവർ ഏറ്റവും അടുത്തുള്ള സേഹ ഡ്രൈവ്-ത്രൂ സ്‌ക്രീനിങ് കേന്ദ്രത്തിലെത്തി പുനഃപരിശോധനയ്‌ക്ക് വിധേയമാവണം. നെഗറ്റീവ് ആണെങ്കിൽ 24 മണിക്കൂറിനു ശേഷം വീണ്ടും ഒരു പിസിആർ കൂടി എടുത്ത്, ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈനും ഐസൊലേഷനും ആവശ്യം ഇല്ല.

എന്നാൽ റിപ്പോർട്ട് പോസിറ്റീവ് ആയവർ മറ്റ് ലക്ഷണങ്ങൾ ഇല്ലെങ്കിലും ഐസൊലേഷൻ നിർബന്ധമാണ്. വാക്സിൻ സ്വീകരിച്ചവർക്ക് 7 ദിവസത്തെ ക്വാറന്റൈനും, ആറാം ദിവസം വീണ്ടും പിസിആർ ടെസ്റ്റ് എടുക്കാവുന്നതാണ്. വാക്സിനേഷൻ പൂർത്തീകരിക്കാത്തവർ 10 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായി പാലിക്കണം. പിസിആർ ടെസ്റ്റ് എടുത്ത സമയം മുതൽ 10 ദിവസത്തെ ഐസൊലേഷൻ ആരംഭിക്കും.

വീട്ടിൽ ക്വാറന്റൈൻ ചെയുന്നവരെ കുടുംബാംഗങ്ങളിൽ നിന്ന് വേറിട്ട് ഒരു മുറിയിൽ ഉടനടി ഐസൊലേറ്റ് ചെയ്യണം. കൊറോണ ഡിഎക്‌സ്ബി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും വേണം. ആപ്പ് ഡൗൺലോഡ് ചെയാത്തവരിൽ നിന്നും 10,000 ദിർഹം പിഴ ഈടാക്കും.

കൂടുതൽ ഗുരുതരമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ, ഒരു വെർച്വൽ കൺസൾട്ടേഷൻ ബുക്ക് ചെയ്യുന്നതിന് അവർക്ക് 800 342 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കിയ ശേഷം, ഒരു ക്ലിയറൻസ് സർട്ടിഫിക്കറ്റ് അവർക്ക് ടെക്സ്റ്റ് മെസേജ് വഴിയോ കൊറോണ ഡിഎക്‌സ്ബി ആപ്പ് വഴിയോ ലഭിക്കുന്നതായിരിക്കും. ഹോം ക്വാറന്റൈൻ ചെയ്യാൻ കഴിയാത്തവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പണം അടച്ചാൽ ലഭ്യമാണ്.

ക്ലോസ് കോണ്ടാക്ട് പട്ടികയിൽ വരുന്നവർ അടുത്തുള്ള സെഹ പ്രൈം അസസ്മെന്റ് സെന്ററുകളിലൊന്നിൽ നിന്ന് ലഭിച്ച എസ് എംഎസ് പ്രകാരം പിസിആർ ടെസ്റ്റിന് വിധേയമാവണം. നെഗറ്റീവ് ഫലം ലഭിച്ച വാക്‌സിൻ എടുത്തവർ 7 ദിവസം ക്വാറന്റീനിൽ കഴിയണം. ആറാം ദിവസം വീണ്ടും പിസിആർ ടെസ്റ്റ് നടത്തി ഏഴാം ദിവസം ക്വാറന്റീൻ അവസാനിപ്പിക്കാം.

സമ്പർക്കം പുലർത്തിയവർ, പ്രാഥമിക നിരീക്ഷണ കേന്ദ്രത്തിൽ നടത്തിയ ആദ്യ ടെസ്റ്റിൽ ഫലം പോസിറ്റീവായാൽ ഐസൊലേഷൻ നടപടികൾ പൂർത്തീകരിക്കണം. മറ്റ് രോഗലക്ഷണങ്ങൾ ഇല്ലാത്തവർ വീട്ടിലേക്ക് മടങ്ങി പ്രത്യേക ഐസൊലേഷനിൽ കഴിയാം.

Related Articles

Back to top button