KeralaLatestThrissur

ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :കൊടകര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്ലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. കൊടകര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സുധ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ഉപയോഗിച്ചാണ് നാലുപേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിലാസിനി ശശി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. സബിത, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ രാജിക, ഷീബ ഹരി, പി. കെ. അമ്മിണി തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Back to top button