IndiaKeralaLatest

കിടങ്ങൂരിൽ സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം

“Manju”

കോട്ടയം: പാലാ കിടങ്ങൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപമുള കിടങ്ങൂര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം ഉണ്ടായത്.
സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂര്‍ എസ്‌ഐയാണ്. ഉടന്‍ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച്‌ വൈദ്യുതി ബന്ധം വേര്‍പെടുത്തുകയുണ്ടായി. കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപ്പെടുത്തുകയുണ്ടായി. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 90 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Related Articles

Back to top button