IndiaLatest

കൊവിഡ് വ്യാപനം ; ജാഗ്രതാ നിര്‍ദ്ദേശം

“Manju”

അമേരിക്കയിലും ജപ്പാനിലുമടക്കം കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണവും കൃത്യമായി നടപ്പിലാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി. അഞ്ച് ഘട്ട പ്രതിരോധ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്‌സിനേഷന്‍ പുരോഗതി എന്നിവ വിലയിരുത്തുന്നതിനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗം വിളിച്ചു ചേര്‍ത്തിട്ടുളളത്. ആരോഗ്യ വിദഗ്ധര്‍, നീതി ആയോഗ് അംഗം, കൊവിഡ് സമിതിയംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ചൈന, ജപ്പാന്‍, അമേരിക്ക, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

Related Articles

Back to top button