IndiaKeralaLatest

കൊവിഡ് – ഹെല്‍പ്‌ലൈനുമായി രാഹുല്‍ ഗാന്ധി

“Manju”

കൊവിഡ് രോഗികള്‍ക്കായി ഹെല്‍പ്‌ലൈന്‍ ആരംഭിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഹെലോ ഡോക്ടര്‍’ എന്ന പേരിലാണ് രോഗികള്‍ക്ക് ആരോഗ്യപരമായ സംശയനിവാരണങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി ആശ്രയിക്കാവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്.
കൊവിഡിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ ഡോക്ടര്‍മാരോട് ആഹ്വാനം ചെയ്തിട്ടുമുണ്ട് രാഹുല്‍. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. +919983836838 ആണ് മെഡിക്കല്‍ ഉപദേശങ്ങള്‍ക്കായി വിളിക്കാവുന്ന ഹെല്‍പ്‌ലൈന്‍ നമ്ബര്‍.
ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ് രാജ്യം ആവശ്യപ്പെടുന്നത്. നമ്മുടെ ജനതയെ സഹായിക്കേണ്ടതുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷനലുകളും പങ്കാളികളാകണമെന്നും ട്വീറ്റിലൂടെ രാഹുല്‍ ആവശ്യപ്പെട്ടു. ‘ഹെലോ ഡോക്ടര്‍’ എന്ന പേരിലുള്ള ഗൂഗിള്‍ ഫോമിന്റെ ലിങ്ക് രാഹുല്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
എഐസിസിയുടെ സംരംഭമാണ് ‘ഹെലോ ഡോക്ടര്‍’. കൊവിഡ് ബാധിതരെ ഏതെങ്കിലും തരത്തില്‍ സഹായിക്കാന്‍ കഴിയുന്ന ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രജിസറ്റര്‍ ചെയ്യുമ്ബോള്‍ തങ്ങളുടെ സംസ്ഥാനവും ഒഴിവുള്ള സമയവും ദിവസവും ചേര്‍ക്കണം.

Related Articles

Back to top button