KeralaLatest

കണ്ണൂർ കരുവഞ്ചാലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ:കരുവഞ്ചാലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചെറുപുഴ കടുമേനി സ്വദേശി മനീഷാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30 ഓടെ മലയോര ഹൈവേയിൽ വായാട്ടുപറമ്പ് ഹണി ഹൗസിന് സമീപത്തായിരുന്നു അപകടം.

ഒരേ ദിശയിൽ നിന്നും വന്ന ജീപ്പും സ്കുട്ടറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിൽ പോയ ജീപ്പ് പെട്ടന്ന് വലതു വശത്തെ പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതോടെ സ്കൂട്ടർ ജീപ്പിൽ ഇടിക്കുകയായിരുന്നു. രണ്ടു യുവാക്കളായിരുന്നു സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ഇരുവരേയും ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മനീഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആലക്കോട് എസ്.എച്ച്.ഒ കെ ജെ ബിനോയ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ കൂടെയുണ്ടായിരുന്ന യുവാവിനെ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Related Articles

Back to top button