IndiaLatest

ജന്മദിനത്തില്‍ സൈനികന്​ വീരമൃത്യു

“Manju”

ന്യൂഡല്‍ഹി : ജമ്മുവില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ പിറന്നാള്‍ ദിനത്തില്‍ സൈനികന്​ വീരമൃത്യു. മധ്യപ്രദേശിലെ സാത്​ന ഗ്രാമത്തിലെ കന്‍വീര്‍ സിങ്ങാണ്​ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്​​. മകന്റെ 23ാം​ പിറന്നാളിന്​ ആശംസകള്‍ അറിയിക്കാന്‍ കുടുംബം ഒരുങ്ങുന്നതിനിടെയാണ് ​ കന്‍വീര്‍ സിങ്ങിന്റെ മരണവാര്‍ത്തയെത്തിയത്​.

കന്‍വീറിന്റെ വിളിക്കായി കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത്​ അദ്ദേഹത്തിന്റെ മേധാവിയുടെ സന്ദേശമായിരുന്നു. ഷോപിയാനില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കന്‍വീര്‍ സിങ്​ കൊല്ലപ്പെട്ടുവെന്നായിരുന്നു കുടുംബത്തെ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചത്​.
‘ഒരു മുന്‍ സൈനികനെന്ന നിലയില്‍ അവന്റെ മരണത്തോട്​ ധൈര്യപൂര്‍വം പ്രതികരിക്കാന്‍ എനിക്കായി. പക്ഷേ അവന്റെ അമ്മക്ക്​ അത്​ താങ്ങാനായില്ല.

2017ല്‍ രജ്​പുത്​ റജിമെന്റിലാണ്​ കന്‍വീര്‍ സിങ് ആദ്യമായി ജോലിക്കെത്തിയത്​​. രാജ്യത്തെ സേവിക്കുന്നതിനാണ്​​ അവന്‍ സൈന്യത്തില്‍ ചേര്‍ന്നത്​. തീവ്രവാദികളെ തുരത്താനായി മകന്‍ ജീവത്യാഗം ചെയ്​തതില്‍ അഭിമാനമുണ്ടെന്നും’ കന്‍വീര്‍ സിങ്ങിന്റെ പിതാവ്​ രവി സിങ്​ പ്രതികരിച്ച . മൃതദേഹം വെള്ളിയാഴ്ച ജന്മനാട്ടിലെത്തിച്ചേക്കും.

Related Articles

Back to top button