IndiaLatest

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു

“Manju”

കോൺഗ്രസിന്റെ 98-ാംമത് പ്രസിഡന്റായി മല്ലികാർജ്ജുൻ ഖാർഗെ ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഖാർഗെ ചുമതലയേറ്റത്. ചടങ്ങിനു മുന്നോടിയായി രാജ്ഘട്ടിൽ എത്തി ഖർഗെ പുഷ്പാർച്ചന നടത്തി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, മധുസൂദനൻ മിസ്ത്രി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കൾ എഐസിസി ആസ്ഥാനത്ത് എത്തി ആശംസകൾ അറിയിച്ചു.


ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയമായിരിക്കും പ്രസിഡന്റ് എന്ന നിലയിൽ ഖർഗെ പങ്കെടുക്കുന്ന ആദ്യ യോഗം. ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നു വൈകിട്ട് ചേരുന്ന യോഗത്തിൽ രാഹുൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഗുജറാത്ത് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.

എഐസിസി പ്ലീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പ്രവർത്തക സമിതിയിലേക്കുള്ള പുതിയ അംഗങ്ങളെ സമ്മേളനത്തിൽ തീരുമാനിക്കും. 25 അംഗ സമിതിയിലെ 12 പേരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ ഖർഗെ തയാറാകുമെന്നാണു സൂചന. 1997 ലെ കൊൽക്കത്ത പ്ലീനറിയിലാണ് ഏറ്റവുമൊടുവിൽ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

Related Articles

Back to top button