India

കശ്മീര്‍ യുവതക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ സൈന്യം

“Manju”

കശ്മീര്‍: കശ്മീര്‍ താഴ്‌വരയിലെ യുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ദ്രാണി ബാലന്‍ ഫൗണ്ടേഷനുമായി കരാറില്‍ ഒപ്പുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍മി ഗുഡ്‌വില്‍ സ്‌കൂളുകള്‍ക്കും പരിവാര്‍ സ്‌കൂള്‍ സൊസൈറ്റിക്കും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകും. ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ബി.എസ്.രാജു, ഇന്ദ്രാണി ബാലന്‍ ഫൗണ്ടേഷനിലെ പുനിത് ബാലന്‍, ഇന്ദ്രാണി ബാലന്‍ എന്നിവരാണ് കരാറില്‍ ഒപ്പ് വച്ചത്.

ബാരാമുള്ള, കുപ്‌വാര ജില്ലകളിലെ ഉറി, വെയ്ന്‍, ട്രെഹ്ഗാം, ഹജിനര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല് ഗുഡ്‌വില്‍ സ്‌കൂളുകള്‍ക്കാണ് ധനസഹായം ലഭ്യമാക്കുന്നത്. പരിവാര്‍ സ്‌കൂള്‍ സൊസൈറ്റികളില്‍ അടിസ്ഥാന സൗകര്യങ്ങളും ഇവര്‍ ലഭ്യമാക്കും. കശ്മീരിലെ പ്രാദേശിക വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തനം. നിലവില്‍ 28 സ്‌കൂളുകളാണ് ചിനാര്‍ കോര്‍പ്‌സിന്റെ കീഴില്‍ കശ്മീരില്‍ ഉള്ളത്. 10,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും ഇവര്‍ പഠന സൗകര്യം ഒരുക്കുന്നത്. ഒരു ലക്ഷത്തിലധികം കുട്ടികള്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.

Related Articles

Back to top button