IndiaLatest

ആർബിഐ കേന്ദ്ര ബോർഡ് യോഗം ചൊവ്വാഴ്ച്ച

“Manju”

ന്യൂഡൽഹി: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബജറ്റിന് ശേഷമുള്ള യോഗത്തെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ചൊവ്വാഴ്ച്ച അഭിസംബോധ ചെയ്യും. 2021-22 കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനം നടപ്പാക്കൽ പ്രസംഗത്തിൽ മുഖ്യ വിഷയമായേക്കുമെന്നാണ് റിപ്പോർട്ട്.

2021-22 ലെ കേന്ദ്ര ബജറ്റിൽ രാജ്യത്തിന് സ്വയം പര്യാപ്തത എന്ന ലക്ഷ്യം നേടിയെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചിട്ടുള്ളതായി ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ധനകമ്മിയിൽ വർധനവ് ഉണ്ടായെന്നാണ് സർക്കാർ വിലയിരുത്തൽ.

സാമ്പത്തിക രംഗത്തിന് ഉണർവേകാൻ വലിയ പ്രഖ്യാപനങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആത്മനിർഭർ ഭാരത് പദ്ധതി പ്രോത്സാഹിപ്പിച്ച് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഉയർത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

Related Articles

Back to top button