InternationalLatest

എബോള പടര്‍ന്നു പിടിക്കുന്നു: കടുത്ത ഭീതിയില്‍ ആ​​​ഫ്രിക്ക

“Manju”

ജൊഹാനസ്​ബര്‍ഗ് ​: കോവിഡിന് പിന്നാലെ ആഫ്രിക്കയെ മുള്‍മുനയില്‍ നിര്‍ത്തി അതിലേറെ ഭീകരമായ മറ്റു പകര്‍ച്ച വ്യാധികളും പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ സംവിധാനം ഇപ്പോഴും ഏറെ മെച്ചപ്പെട്ടിട്ടില്ലാത്ത പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്​ എബോള ഉള്‍പ്പെടെ രോഗങ്ങള്‍ ഭീതി വിതക്കുന്നത്​.എബോള ബാധ റിപ്പോര്‍ട്ട്​ ചെയ്​ത ഐവറി കോസ്റ്റില്‍ രോഗികളുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രതിരോധ സംവിധാനം ഊര്‍ജിതമാക്കുന്ന നടപടികള്‍ക്ക്​ അധികൃതര്‍ തുടക്കം കുറിച്ചിട്ടുണ്ട്​​. വാക്​സിന്‍ വിതരണവും വേഗത്തിലാക്കിയിട്ടുണ്ട്​.

കഴിഞ്ഞ ശനിയാഴ്ചയാണ്​ ഐവറി കോസ്റ്റില്‍ 1994-ന് ശേഷം ആദ്യമായി എബോള റിപ്പോര്‍ട്ട്​ ചെയ്​തത്​. അയല്‍രാജ്യമായ ഗിനിയയില്‍നിന്ന്​ എത്തിയ 18-കാരിയിലാണ്​ രോഗം കണ്ടെത്തിയത്​. ഇവരുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്​. ഇതിനു പുറമെ തീവ്ര വ്യാപനശേഷിയുള്ളതെന്ന്​ കരുതുന്ന എച്ച്‌​5എന്‍1 പക്ഷിപ്പനിയും തിരിച്ചറിഞ്ഞിട്ടുണ്ട്​. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ അബിജാനിലാണ്​ പക്ഷിപ്പനി തിരിച്ചറിഞ്ഞിരിക്കുന്നത്.

Related Articles

Back to top button