KeralaLatest

മലയാളത്തിന്റെ പ്രിയ കവിക്ക് ആദരമൊരുക്കി കുട്ടികൾ

“Manju”

 

പോത്തൻകോട്: മലയാളത്തിന്റെ കാവ്യ സൂര്യൻ ഒ എൻ വി. കുറുപ്പിന് ആദരമൊരുക്കി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ വിദ്യാർഥിനികളായ നന്ദനാ മനോജ്, നയനാ മനോജ്‌ എന്നിവരാണ് മലയാളത്തിൻറെ പ്രിയ കവിയുടെ സ്മരണയ്ക്കു മുന്നിൽ നൃത്തശില്പം സമർപ്പിച്ചത്. പരിസ്ഥിതി സ്നേഹി കൂടിയായ കവിയുടെ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിതയ്ക്കാണ് നൃത്താവിഷ്കാരം തയ്യാറാക്കിയത് ലോക പരിസ്ഥിതി ദിനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കവിയെ ആദരിക്കുവാൻ ഈ കവിത തെരഞ്ഞെടുത്തതെന്ന് നന്ദനാ മനോജ്‌ പറഞ്ഞു. മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം ഈ പരിസ്ഥിതിക്കു സംഭവിക്കുന്ന പ്രശ്നങ്ങളെക്കു റിച്ചാണ് കവിതയിൽ പറയുന്നത്.പാരിസ്ഥിതിക പ്രശ്നങ്ങൾ മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണി യായിരിക്കുന്നു.

ഇത് കൊറോണ പോലെയുള്ള വൈറസുകളുടെ ഉദ്ഭവത്തിന് പോലും കാരണമാകുന്നു.ഇഷ്ട വധുവായ ഭൂമിക്ക് സൂര്യൻ നൽകിയ ചിത്രപട കഞ്ജുകം മനുഷ്യൻ നശിപ്പിച്ചു.നൊന്തു പെറ്റ മക്കൾ പരസ്പരം കൊന്നു തിന്നു ന്നത് കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതെ കണ്ണുനീർ വാർത്തു ഭൂമി നിൽക്കുകയാണ്

മാനഭംഗത്തിന്റെ മാറാപ്പും പേറി
സൗരയൂധപ്പെരു വഴിയിലൂടെ അവൾ നടക്കുന്നു

ഇതിനെല്ലാം പ്രതിവിധി ഭൂമിയോടുള്ള സ്നേഹവും സംരക്ഷണവുമാ ണെന്നുള്ള സന്ദേശമാണ് നൃത്തശില്പം നൽകുന്നത്. അധ്യാപിക ബിന്ദു നന്ദന നേതൃത്വം നൽകി

Related Articles

Back to top button