സ്റ്റാഫ് റിപ്പോര്‍ട്ടര്‍
അമരാവതി: രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണത്തില്‍ തമിഴ്നാടിനെ മറികടന്ന് ആന്ധ്രപ്രദേശ് രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ 10,603 പോസിറ്റീവ് കേസുകളാണ് ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്തെ ഇതോടെ രോഗികളുടെ എണ്ണം ഇതോടെ 4,24,767 ആയി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ആന്ധ്രയില്‍ പതിനായിരത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ലക്ഷത്തോളം പേര് ചികിത്സയിലുണ്ട്. ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് രോഗവ്യാപനം ഏറ്റവും അധികമുള്ളത്. ഇന്നലെ ആന്ധ്രയില്‍ 88 പേര് മരിച്ചു.
തമിഴ്നാട്ടില്‍ ഇന്നലെ 6495 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 422085 ആയി. 94 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 7231 ആയി ഉയര്‍ന്നു.