KeralaLatest

പ്ലാസ്റ്റിക് തുറസ്സായ സ്ഥലത്ത് കത്തിയ്ക്കുന്നവര്‍ക്ക് ഇനി വന്‍ തുക പിഴ

“Manju”

ഡോളർ കേസ്; സംസ്ഥാന ജോയിന്‍റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഇന്ന് ഹാജരായേക്കും |  dollar case

ശ്രീജ.എസ്

തിരുവനന്തപുരം : തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിയ്ക്കുന്നവര്‍ക്ക് ഇനി വന്‍ തുക പിഴ. അര ലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്ക് അധികാരം ലഭിയ്ക്കും. ‘തദ്ദേശ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി’ എന്ന പേരില്‍ സര്‍ക്കാര്‍ തയാറാക്കിയ കരട് ചട്ടങ്ങള്‍ പഞ്ചായത്തുകളും നഗരസഭകളും അംഗീകരിച്ചു വിജ്ഞാപനം ചെയ്യുന്നതോടെയാണ് ഈ അധികാരം ലഭിയ്ക്കുക.

ആദ്യ തവണ 10,000 രൂപ, രണ്ടാം തവണ 25,000 രൂപ, മൂന്നാം തവണ 50,000 രൂപ എന്നിങ്ങനെ പിഴ ഈടാക്കാം. സംസ്ഥാനത്ത് പലയിടത്തും സ്ഥാപനങ്ങള്‍ക്കും മറ്റും സമീപം ദിവസവും രാത്രി പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെ കത്തിയ്ക്കുന്ന രീതിയുണ്ട്. പിഴ ഈടാക്കുന്നതോടെ ഈ രീതിയ്ക്ക് മാറ്റം വരുമെന്നാണ് അധികൃതര്‍ കരുതുന്നത്.

Related Articles

Back to top button