KeralaLatestThiruvananthapuram

പെരുമ്പാമ്പ് ‘ലോറിയിൽ’ സപ്ലൈകോ ഗോഡൗണിൽ, ഒടുവിൽ കാട്ടിലേക്ക്

“Manju”

മലയിൻകീഴ് • ലോറിയിൽ കയറി സപ്ലൈകോ ഗോഡൗണിൽ എത്തിയ പെരുമ്പാമ്പ് ഒടുവിൽ കാട്ടിലേക്ക്. മലയിൻകീഴ് മച്ചേൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ കഴിഞ്ഞ ദിവസം അരിയുമായെത്തിയ ലോറിയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെയാണ് തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടത്. അരി ചാക്കുകൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു.

ചെങ്കൽച്ചൂള ഫയർഫോഴ്സ് അറിയിച്ചതനുസരിച്ച് പൂജപ്പുര സ്നേക്ക് പാർക്കിലെ താൽക്കാലിക ജീവനക്കാരൻ പ്രഭാത് സജി സ്ഥലത്ത് എത്തി പാമ്പിനെ സാഹസികമായി ചാക്കിലാക്കി. ആറടിയോളം നീളമുള്ള പെൺപാമ്പിന് രണ്ടു വയസ്സ് പ്രായം വരും. രണ്ട് ദിവസം മുൻപ് എറണാകുളത്തു നിന്നാണ് മട്ട അരി നിറഞ്ഞ നൂറോളം ചാക്കുകളമായി ലോറി പുറപ്പെട്ടത്. യാത്രക്കിടെ മരക്കൊമ്പിൽ നിന്നാവാം പാമ്പ് ലോറിയിൽ വീണതെന്ന് കരുതുന്നു.സ്നേക്ക് പാർക്കിൽ സൂക്ഷിച്ചിരുന്ന പൂർണ ആരോഗ്യവാനായ പാമ്പിനെ ഇന്നലെ വനംവകുപ്പ് അധികൃതർക്ക് കൈമാറി.

Related Articles

Back to top button