KozhikodeLatest

തട്ടിക്കൊണ്ടു പോയ പ്രവാസി വ്യാപാരിയെ മോചിപ്പിച്ചു

“Manju”

കാസർകോട്: നാദാപുരത്ത് നിന്നും തട്ടിക്കൊണ്ടു പോയ പ്രവാസി വ്യാപാരി എംടികെ അഹമ്മദിനെ മോചിപ്പിച്ചു. വടകരയ്ക്കടുത്ത് കാറിലെത്തിച്ച ശേഷം സംഘം വ്യാപാരിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പിന്നീട് ബന്ധുക്കളെത്തി ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടു പോയി.

വ്യാപാരിയെ കണ്ടെത്താനായി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംഘം ഇദ്ദേഹത്തെ ഉപേക്ഷിച്ച് മുങ്ങിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്. രാവിലെ പ്രാർത്ഥനയ്ക്കായി പള്ളിയിലേയ്ക്ക് പോകും വഴിയായിരുന്നു അഹമ്മദിനെ തട്ടിക്കൊണ്ടു പോയത്.

ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഒരു പ്രദേശവാസിയാണ് വഴിയരികിൽ അഹമ്മദിന്റെ സ്‌കൂട്ടർ വീണു കിടക്കുന്നതു കണ്ടത്. തുടർന്ന് ഇദ്ദേഹം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. അഹമ്മദിനെ മോചിപ്പിക്കണമെങ്കിൽ ഒരു കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾക്ക് നിരന്തരം ഭീഷണി സന്ദേശം ലഭിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button