IndiaLatest

ആറരലക്ഷം രൂപയുടെ കോവിഡ് പരിശോധനാ കിറ്റുകളുമായി ഡോക്ടര്‍ മുങ്ങി

“Manju”

അഹമ്മദാബാദ് : കോവിഡ് പരിശോധനാ കിറ്റുകളുമായി മുങ്ങിയ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. ആറരലക്ഷം രൂപ വിലമതിക്കുന്ന 16 ബോക്‌സ് കോവിഡ് ടെസ്റ്റിങ് കിറ്റുകളുമായാണ് 21 കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി സ്ഥലം വിട്ടത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ എന്‍എച്ച്‌എല്‍ മുനിസിപ്പല്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കോവിഡ് ടെസ്റ്റിങ് കിറ്റുമായി മുങ്ങിയത്.

ഗാന്ധിനഗര്‍ ജില്ലയിലെ അഡലാജ് സ്വദേശിയായ മിത് ജെത്‌വയാണ് കിറ്റുമായി മുങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്. അഹമ്മദാബാദിലെ ഗാട്ട്‌ലോഡിയ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് അനുവദിച്ച ആന്റിജന്‍ കിറ്റുമായാണ് ഇയാള്‍ സ്ഥലം വിട്ടത്.

ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച്‌ 24 ന് ഉച്ചയ്ക്ക് താന്‍ ഉച്ചഭക്ഷണത്തിന് പോയപ്പോഴും, മറ്റ് സ്റ്റാഫുകള്‍ കോവിഡ് ടെസ്റ്റ് കിറ്റുകളുടെ സ്‌റ്റോക്ക് ശരിയാക്കുന്നതിന്റെയും തിരക്കിനിടയിലാണ് ഇയാള്‍ ആന്റിജന്‍ കിറ്റുകള്‍ മോഷണം പോയതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. പവന്‍ പട്ടേല്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button