InternationalLatest

വി​ന്‍​ഡോ​സ് 11 ഉടന്‍ എത്തും

“Manju”

സാന്‍ ഫ്രാന്‍സിസ്‌കോ: വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പ് വിന്‍ഡോസ് 11 ഈമാസം 24 ന് എത്താന്‍ സാധ്യത. ഇതോടെ വിന്‍ഡോസ് 10 ചരിത്രമാകുകയും ചെയ്യും. പുതിയ അപ്‌ഡേഷനുകളൊന്നും വിന്‍ഡോസ് 10 ല്‍ ലഭിക്കാതാകും. 2015 ജൂലായ് 15 നാണ് വിന്‍ഡോസ് 10 പുറത്തിറക്കിയത്. ഡ്യൂയല്‍ സ്‌ക്രീന്‍ ഡിവൈസുകള്‍ക്കായി അവതരിപ്പിച്ച വിന്‍ഡോസ് 10എക്‌സ് നേരത്തെ മൈക്രോസോഫ്റ്റ് പിന്‍വലിക്കുകയായിരിന്നു.

മികച്ച അപ്‌ഡേറ്റുകളുമായി വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകുമെന്നും മൈക്രോസോഫ്‌റ്റ് നിയുക്ത ചെയര്‍മാന്‍ സത്യ നദെല്ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു. പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും മാസങ്ങളായി നദെല്ല പുതിയ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Related Articles

Back to top button