KeralaLatestThiruvananthapuram

തലസ്ഥാനത്ത് കെ എസ് യുവും പൊലീസും തമ്മില്‍ വൻ സംഘർഷം

“Manju”

തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച്‌ കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുളളവരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹയുടെ തലയ്ക്ക് പൊലീസിന്റെ ലാത്തിയടിയില്‍ ഗുരുതരമായി പരിക്കേറ്റു. സെക്രട്ടറിയേറ്റിനുളളിലേക്ക് ചാടിക്കടക്കാന്‍ കെ എസ് യു പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പൊലീസിനുനേരെ കെ എസ് യു പ്രവര്‍ത്തകര്‍ കസേരയും വടികളും വലിച്ചെറിഞ്ഞു.

Related Articles

Back to top button