International

മാസ്ക് യഥാവിധി ധരിക്കാത്തവര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിനാര്‍ പിഴയും

“Manju”

ശ്രീജ.എസ്

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കുവൈത്തില്‍ ഫീല്‍ഡ് പരിശോധകര്‍ ഇനി മുതല്‍ ഉടനടി അറസ്റ്റ് ചെയ്യും. സാമൂഹിക അകലം പാലിക്കാതെയിരിക്കുക, മാസ്ക് ധരിക്കാതെയിരിക്കുക, എന്നിവര്‍ക്കെതിര ദിവസങ്ങള്‍ക്കകം കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മാസ്ക് യഥാവിധി ധരിക്കാത്തവര്‍ക്ക് മൂന്ന് മാസത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും 5000 കുവൈത്തി ദിനാര്‍ വരെ പിഴയും ലഭിക്കും. എന്നാല്‍, മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുകയും പിഴയീടാക്കാനുമാണ് അധികൃതര്‍ ഒരുങ്ങുന്നത്. തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.

Related Articles

Back to top button