InternationalLatest

ബ്രി​ട്ട​നി​ല്‍ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സ് എ​ത്തി​യ​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ​നി​ന്ന്

“Manju”

Corona Virus: 2 dies in US | News in Malayalam: കൊറോണ വൈ റ സ്:  അമേരിക്കയില്‍ ഒരു മരണം കൂടി

ശ്രീജ.എസ്

ല​ണ്ട​ന്‍: ബ്രി​ട്ട​ണി​ല്‍ ക​ണ്ടെ​ത്തി​യ വൈ​റ​സി​ന്റെ വ​ക​ഭേ​ദ​ത്തി​നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി മാ​റ്റ് ഹാ​ന്‍​കോ​ക്ക്. ജ​നി​ക​ത​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സി​ന്റെ വ​ക​ഭേ​ദം ര​ണ്ടു കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​വ​ര്‍​ക്ക് ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്ന് ബ്രി​ട്ട​നി​ലെ​ത്തി​യ വ്യ​ക്തി​ക​ളു​മാ​യി സ​മ്പര്‍​ക്ക​മു​ണ്ടാ​യ​താ​യും മാ​റ്റ് ഹാ​ന്‍​കോ​ക്ക് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ലണ്ടനിലും വടക്കുപടിഞ്ഞാറന്‍ മേഖലയിലുമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ രണ്ടു പേരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. സമീപ ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

അതേസമയം ബ്രിട്ടനില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനാലാണ് ഇവിടെ നിന്നെത്തിയവരില്‍ കോവി‍ഡ് സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ ഭീതി ജനിപ്പിക്കുന്നത്.

വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലാ​ണ്. ഇ​പ്പോ​ഴ​ത്തെ കോ​വി​ഡ്19 നെ​ക്കാ​ളം 70 ശ​ത​മാ​ന​ത്തി​ല​ധി​കം വ്യാ​പ​ന ശേ​ഷി​യു​ണ്ടെ​ന്നാ​ണ് പ​ഠ​നം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ കൊ​റോ​ണ വൈ​റ​സി​ന്റെ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​താ​യും രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​യ വ​ര്‍​ധ​ന​വി​ന് പി​ന്നി​ല്‍ പു​തി​യ വൈ​റ​സാ​യി​രി​ക്കു​മെ​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ക​ഴി​ഞ്ഞ​യാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Articles

Back to top button