IndiaLatest

കോവിഡിനെ പ്രതിരോധിക്കാന്‍ വീണ്ടും പതഞ്​ജലി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കോവിഡ്​ മഹാമാരിക്കെതിരെ വികസിപ്പിച്ചെടുത്ത മരുന്നുമായി വീണ്ടും ബാബാ രാംദേവിന്റെ പതഞ്​ജലി ആയുര്‍വേദ​. ‘തെളിവുകളുടെ അടിസ്​ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ആദ്യമരുന്ന്​​’ കൊറോണില്‍ എന്നാണ്​ പതഞ്​ജലി അവകാശപ്പെടുന്നത്.

ഗവേഷണ രേഖകളും ബാബ രാംദേവ്​ പുറത്തുവിട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്​കരി തുടങ്ങിയവര്‍ മരുന്ന്​ പ്രഖ്യാപന ചടങ്ങില്‍ പ​ങ്കെടുത്തു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ അടിസ്​ഥാനമാക്കിയാണ്​ മരുന്ന്​ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ്​ പതഞ്​ജലി അവകാശപ്പെടുന്നത്​.

അതെ സമയം നേരത്തേ സമാന രീതിയില്‍ കോവിഡ്​ പ്രതിരോധത്തിനെന്ന പേരില്‍ പതഞ്​ജലി പുറത്തിറക്കിയ ‘കൊറോണില്‍’ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ‘കൊറോണില്‍ ‘കോവിഡ്​ രോഗം ഭേദമാക്കില്ലെന്ന്​​ തെളിയിച്ചതോടെ ഇതിന്റെ വില്‍പ്പന തടയുകയായിരുന്നു. രാജ്യത്തിന്റെ തദ്ദേശീയ മരുന്നുകളുടെ വളര്‍ച്ചക്ക്​ ചിലര്‍ തടസം നില്‍ക്കുന്നുവെന്നായിരുന്നു രാംദേവ് അന്ന് പ്രതികരിച്ചത്.

Related Articles

Back to top button