IndiaLatest

സെെക്കിള്‍ ചവിട്ടിയാലുള്ള ആരോ​ഗ്യ​ഗുണങ്ങള്‍

“Manju”

ഇന്ന്  ലോക സൈക്കിള്‍ ദിനം. ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും ലോക സൈക്കിള്‍ ദിനം ആചരിച്ച്‌ വരുന്നു.ഒരു ഗതാഗത മാര്‍ഗ്ഗമായും വ്യായാമത്തിന്റെ ഒരു രൂപമായും സൈക്കിളുകളുടെ പ്രത്യേകതയും നേട്ടങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ദിനം ലക്ഷ്യമിടുന്നത്. ഇന്ന് ലോക സൈക്കിള്‍ ദിനം ആഘോഷിക്കുന്ന വേളയില്‍ സൈക്കിള്‍ ചവിട്ടുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്…

ഭാരം കുറയ്ക്കാം                                                                                                                                                     സൈക്ലിംഗ് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും പേശികളെ വളര്‍ത്തുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമായാണ് സൈക്ലിംഗ് കാണുന്നത്. 400 മുതല്‍ 1000 വരെ കലോറി എരിച്ചുകളയാന്‍ സൈക്കിള്‍ ചവിട്ടുന്നത് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തും                                                                                                                   സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ആരോ​ഗ്യ വിദഗ്ധര്‍ പറയുന്നു. പതിവ് വ്യായാമമെന്ന നിലയില്‍ സൈക്ലിംഗ് ചെയ്യുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് മെഡിക്കല്‍ ന്യൂസ് ടുഡേ.കോം പറയുന്നു.

ശ്വാസകോശത്തിന്റെ ആരോ​ഗ്യം                                                                                                                 പതിവായി സൈക്കിള്‍ ചവിട്ടുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. സൈക്ലിംഗ് സമയത്ത്, ശ്വാസകോശത്തിന് പുതിയ ഓക്സിജന്‍ ക്രമമായി ലഭിക്കുന്നു, ശ്വസന നിരക്ക് വര്‍ദ്ധിക്കുന്നത് ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളെ വികസിപ്പിക്കാന്‍ അനുവദിക്കുന്നു.

സ്ട്രെസ് കുറയ്ക്കും                                                                                                                                                സമ്മര്‍ദ്ദം, വിഷാദം, അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവയുടെ വികാരങ്ങള്‍ ലഘൂകരിക്കുന്നതിന് സെെക്ലിം​ഗ് സഹായകമാകും. ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനിടയില്‍ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് സൈക്ലിങ്. സൈക്കിള്‍ വ്യായാമം മാനസികാവസ്ഥയെ നല്ല രീതിയില്‍ സ്വാധീനിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

Related Articles

Back to top button