KeralaLatest

ബേക്കറി ഉടമയ്ക്ക് കുത്തേറ്റു

“Manju”

Image result for കുത്തേറ്റു

ശ്രീജ.എസ്

തിരുവനന്തപുരം : മംഗലാപുരം പള്ളിപ്പുറത്ത് ബേക്കറി ഉടമയ്ക്കു കുത്തേറ്റു. കടയുടമ സജാദിനാണ് കൈക്കും കഴുത്തിലും കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ സി.ആര്‍.പി.എഫിനു സമീപമാണ് സംഭവം നടന്നത് . പള്ളിപ്പുറം സ്വദേശി ഷാനവാസാണ് ബേക്കറിയില്‍ അതിക്രമിച്ചുകയറി സജാദിനെ കുത്തിയത്. പരിക്കേറ്റ സജാദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ഷാനവാസ്, രണ്ടാഴ്ച മുന്‍പും സമാനരീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഭീതിപടര്‍ത്തിയിരുന്നു. സംഭവത്തില്‍ മംഗലപുരം പോലീസ് കേസെടുത്തു .

Related Articles

Back to top button