KeralaLatest

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

“Manju”

തൃശ്ശൂര്‍: പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലും ശനിയാഴ്‌ച പൂരത്തിന് കൊടിയേറ്റും. രാവിലെ 11.15 മുതല്‍ 12 വരെ പാറമേക്കാവ് ക്ഷേത്രത്തില്‍ വലിയപാണി ആരംഭിച്ച്‌ 12.05-ന് കൊടിയേറ്റ്‌ നടക്കും. തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം ഉണ്ടാകും.കൊടിയേറ്റിനുശേഷം വടക്കുന്നാഥന്‍ക്ഷേത്രം ചന്ദ്രപുഷ്‌കരണി ക്ഷേത്രക്കുളത്തില്‍ ആറാട്ട്‌ കഴിഞ്ഞ്‌ തിരിച്ചെഴുന്നള്ളും.

തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15-നും 12-നുമിടയ്ക്കാണ് കൊടിയേറ്റ്‌. വൈകുന്നേരം മൂന്നിനാണ് ക്ഷേത്രത്തില്‍നിന്നുള്ള പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. 3.30-ന് നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.
തുടര്‍ന്ന് ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ചശേഷം നടുവില്‍മഠത്തിലെത്തി ആറാട്ട്‌ കഴിഞ്ഞ് തിരിച്ചെഴുന്നള്ളും.

ഘടകക്ഷേത്രങ്ങളിലെ കൊടിയേറ്റ് സമയം: ലാലൂര്‍ 8.00-8.15, അയ്യന്തോള്‍ 11.00-11.15, ചെമ്പുക്കാവ് 6.00-6.15, പനമുക്കംപിള്ളി 6.15-6.30, പൂക്കാട്ടിക്കര കാരമുക്ക് 6.15-6.30, കണിമംഗലം 6.00-6.15, ചൂരക്കോട്ടുകാവ് 6.45-7.00, നെയ്‌തലക്കാവ് 8.00-8.15.

Related Articles

Back to top button