KeralaLatestMalappuram

മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 28 പേര്‍ക്കും കൊവിഡില്ല

“Manju”

മലപ്പുറം: പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലെ 28 പേരുടെ പരിശോധനാഫലം നെഗറ്റീവ്. 190 പേരാണ് ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്.

ഇതില്‍ ഇയാള്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ള പൊലീസുകാര്‍, നഴ്‍സുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 28 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

നിലവില്‍ നിരീക്ഷണത്തിലുള്ള ആര്‍ക്കുംതന്നെ ആരോഗ്യ പ്രശ്‍നങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.അതേസമയം വിമാന, ട്രെയിന്‍ സര്‍വീസുകള്‍ സജീവമാകുന്നതോടെ രോഗികളുടെ എണ്ണം വീണ്ടും കൂടുമെന്ന ആങ്കയിലാണ് സര്‍ക്കാര്‍.

തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ തുടങ്ങാനിരിക്കെ വിമാന യാത്രക്കാര്‍ക്കും സംസ്ഥാനത്ത് നിരീക്ഷണം നിര്‍ബന്ധമാക്കി. യാത്രക്കാര്‍ക്ക് നിരീക്ഷണം നിര്‍ബന്ധമല്ലെന്നായിരുന്നു കേന്ദ്രനിലപാട്. എന്നാല്‍ വരുന്നവര്‍ക്ക് 14 ദിവസം വീട്ടുനിരീക്ഷണം നിര്‍ബന്ധമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം.

Related Articles

Back to top button