InternationalLatest

അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവല്‍ ഗോവയില്‍

“Manju”

പനാജി: ഇത്തവണത്തെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവല്‍ ഗോവയില്‍ നടക്കും. നവംബര്‍ 20 മുതല്‍ 28 വരെ ഒരാഴ്ചക്കാലമാണ് ഫെസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. 52-ാമത് ഫെസ്റ്റിന്റെ പ്രത്യേകത ലോകോത്തര ചലച്ചിത്ര സംവിധായകന്‍ സത്യജിത് റായുടെ ശതാബ്ദി വര്‍ഷമെന്നതാണ്. കഴിഞ്ഞ ജൂണ്‍ മാസം മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഫിലിംഫെസ്റ്റ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചിരുന്നു.

ഗോവയിലെ തയ്യാറെടുപ്പുകള്‍ ഏറ്റവും മികച്ചതാണെന്നും സത്യജിത് റായുടെ പേരിലുള്ള സമഗ്രസംഭവാനക്കുള്ള പുരസ്‌കാരം വിദേശ സംവിധായര്‍ക്ക് നല്‍കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഇത്തവണ ലോക സിനിമാ രംഗത്തെ പ്രതിഭകളായ ഹംഗേറിയന്‍ സംവിധായകന്‍ ഇസ്വാന്‍ സാബോ, ഹോളീവുഡിലെ സംവിധായകനായ മാര്‍ട്ടിന്‍ സ്‌കോര്‍സസെ എന്നിവരെ സത്യജിത് റായുടെ പേരിലുള്ള ബഹുമതി നല്‍കി ആദരിക്കും.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായതിന്റെ പശ്ചാത്തലത്തില്‍ അത്തരം കമ്പനികളെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതും ഇത്തവണത്തെ പ്രത്യേകതയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, സീ5, വൂട്ട്, സോണി എന്നീ പ്രമുഖ ഓണ്‍ലൈന്‍ കമ്പനികളാണ് ഇത്തവണ ശ്രദ്ധാകേന്ദ്രമാവുന്നത്. തെരഞ്ഞെടുക്കപ്പെട്ട 75 യുവപ്രതിഭകള്‍ക്ക് സിനിമാരംഗത്തെ പ്രഗല്‍ഭരുമായി സംവദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.

Related Articles

Back to top button