KeralaLatestThiruvananthapuram

സദാചാരം; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കി

“Manju”

നെയ്യാറ്റിന്‍കര: സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന്​ വീട്ടമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി അക്ഷര (38) ആണ് വീട്ടിനുള്ളില്‍ മണ്ണണ്ണ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്​തത്.
വ്യാഴാഴ്ച രാത്രി എട്ട്​ മണിക്ക്​ ഭര്‍ത്താവിനെ തേടി വന്ന കൂട്ടുകാരനെ ഒരു ചിലര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കാന്‍ ശ്രമിക്കുകയും അക്ഷരയുമായി അവിഹിത ബന്ധമെന്ന് ആരോപിച്ച്‌​ അധിക്ഷേപിക്കുകയും ചെയ്​തതാണ് ആത്മഹത്യക്ക് കാരണം.
കൈ ഞരമ്ബ് അറുത്ത ശേഷം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച അക്ഷര വെള്ളിയാഴ്ച മെഡിക്കല്‍ കോളജില്‍ വച്ച്‌ മരിക്കുകയായിരുന്നു.
യുവാവിനെ തടഞ്ഞുനിര്‍ത്തിയവര്‍ക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Related Articles

Check Also
Close
  • ….
Back to top button