International

പാകിസ്താനിൽ ഭീകരാക്രമണം ; അഞ്ച് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു

“Manju”

ഇസ്ലാമാബാദ് : പാകിസ്താനിലുണ്ടായ ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടു. തെക്കൻ വസിരിസ്താനിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പാക് സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു.

ഫ്രോണ്ടിയർ ഫോഴ്‌സ് 223 വിംഗിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. വസിരിസ്താനിലെ സാറാ രോഗ്ഹാ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരെ ഭീകരർ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായായിരുന്നു ആക്രമണം. അഞ്ച് സൈനികരും സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെടുകയായിരുന്നുവെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഭീകരർക്കായുള്ള അന്വേഷണം സൈന്യം ആരംഭിച്ചിട്ടുണ്ട്. നിലവിൽ മേഖലയിലെ വീടുകൾ പരിശോധിച്ച് വരികയാണെന്ന് സൈനികർ അറിയിച്ചു. അതേസമയം പ്രത്യാക്രമണത്തിൽ ഭീകരർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വാദം.

Related Articles

Back to top button