India

പശ്ചിമബംഗാളിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.

“Manju”

കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരുവ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ബങ്കുര ബിഷ്ണുപുർ ടൗണിലാണ് നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 200ൽ അധികം നായകളാണ് ഇവിടെ ചത്ത നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച മാത്രം 45 നായകളാണ് ചത്തത്. ചൊവ്വാഴ്ച അറുപതും ബുധനാഴ്ച 97 തെരുവ് നായകളും ചത്തുവെന്നും അധികൃതർ പറയുന്നു. പുതിയ രോഗം പടർന്നുപിടിക്കുന്നുവെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

വൈറൽ ഇൻഫെക്ഷനാണ് നായകളുടെ കൂട്ടത്തോടെയുള്ള മരണകാരണമെന്ന് വിദഗ്ധർ പറയുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാഹചര്യം ഒട്ടും തന്നെയില്ല. അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവർ അറിയിച്ചു. നായകളുടെ സാമ്പിളുകൾ ശേഖരിച്ച് വിദ്ഗധ പരിശോധനയ്ക്കായി കൊൽക്കത്തയിലേക്ക് അയച്ചു.

സംഭവം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സിവിക് ബോഡി ചീഫ് ദിവ്യേന്ദു അറിയിച്ചു. തുടർ നടപടികൾ ഉടൻ സ്വീകരിക്കും. ചില കാലയളവിൽ നായകൾക്കിടിയിൽ കണ്ടുവരുന്ന സാധാരണ ഇൻഫെക്ഷനാണിതെന്ന് അദ്ദേഹം അറിയിച്ചു.

Related Articles

Back to top button