IndiaLatest

മാദ്ധ്യമപ്രവര്‍ത്തകന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച തന്നേയും കുടുംബത്തേയും സഹായിക്കണമെന്ന് ആവശ്യപ്പെട്ട ഡല്‍ഹിയിലെ മാദ്ധ്യമപ്രവര്‍ത്തകന്‍. മാദ്ധ്യമപ്രവര്‍ത്തകന്‍ അജയ് ഝായാണ് ചികിത്സ ലഭിക്കുന്നില്ല, മരിച്ച കുടുംബാംഗങ്ങളുടെ മൃതദേഹം പോലും സംസ്‌കരിക്കാന്‍ ആരും വരുന്നില്ല , സഹായിക്കണം എന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഞാന്‍ അജയ് ഝാ. മാദ്ധ്യമപ്രവര്‍ത്തകനാണ്. എനിക്കും, ഭാര്യയ്ക്കും, ഒന്‍പതും അഞ്ചും വയസുള്ള രണ്ട് ചെറിയ പെണ്‍മക്കള്‍ക്ക്, ഭാര്യയുടെ മാതാവിനും പിതാവിനും തുടങ്ങി എന്റെ വീട്ടില്‍ എല്ലാവര്‍ക്കും കൊവിഡ് ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഭാര്യയുടെ മാതാവും പിതാവും മരിച്ചു. മൃതദേഹം സംസ്‌കാരിക്കാന്‍ പോലും ആരും വന്നില്ല. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം ആംബുലന്‍സ് എത്തിച്ചാണ് മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് മാറ്റിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു സഹായവും നല്‍കുന്നില്ല. കുടുംബം കഷ്ടത്തിലാണ്. ആരെങ്കിലും സഹായിക്കണം. ചികിത്സ നല്‍കണം.’എന്നാണ് ഒന്നര മിനിറ്റ് ദൗര്‍ഖ്യമുള്ള വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

വീഡിയോ വൈറലായതോടെ അജയ് ഝായ്ക്ക് കൈത്താങ്ങേകി രാഹുല്‍ ഗാന്ധി മുന്നോട്ടെത്തി. അദ്ദേഹത്തിന് വേണ്ട സഹായങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്നും നിരവധി പേര്‍ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു .

Related Articles

Back to top button