KeralaLatest

കെഎസ്‌എഫ്‌ഇ പരിശോധന രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

“Manju”

ശ്രീജ.എസ്
‌‌‌‌‌തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധന രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് പ്രാഥമിക വിവരം. നവംബര്‍ 10 നാണ് നിര്‍ണായക റിപ്പോര്‍ട്ട് ലഭിച്ചത്. 5 പ്രധാനപ്പെട്ട ക്രമക്കേടുകളാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കെഎസ്‌എഫ്‌ഇയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയലുള്ള ക്രമക്കേടാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കെഎസ്‌എഫ്‌ഇയിലെ ബ്രാഞ്ച് മാനേജര്‍മാര്‍ വ്യാപകമായി പണം വകമാറ്റുന്നു, മാനേജര്‍മാരുടെ ഒത്താശയോടെ ബിനാമി ഇടപാടുകള്‍ വ്യാപകമായി നടക്കുന്നു, ക്രമക്കേട് നടത്തി നറുക്കുകള്‍ കൈക്കലാക്കുന്നു, പൊള്ളച്ചിട്ടി വ്യാപകം എന്നിങ്ങനെ ഗുരുതര ക്രമക്കേടാരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്കായി വിജിലന്‍സ് ആസ്ഥാനത്തു നിന്നും എസ് പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എല്ലാ യൂണിറ്റുകളും സ്പെഷ്യല്‍ യൂണിറ്റുകളും ഒരു ശാഖയില്‍ പരിശോധന നടത്താനായിരുന്നു നിര്‍ദേശം.

Related Articles

Back to top button