IndiaLatest

പാര്‍വോ വൈറസ് ഭീതിയില്‍ ബംഗാള്‍

“Manju”

കൊല്‍ക്കത്ത: ‘കനൈന്‍ പാര്‍വോ വൈറസ്ബാധിച്ച്‌ ബംഗാളില്‍ തെരുനായകളും, വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങുന്നു. പശ്ചിമ ബംഗാളിലെ ബന്‍കുരയിലെ ബിഷ്ണുപൂരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 250 ലധികം തെരുവ് നായകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇതൊരു പക‌ര്‍ച്ച വ്യാധിയാണ്. പാര്‍വോ രോഗം ബാധിച്ച നായ്ക്കള്‍ വിസര്‍ജ്യത്തിലൂടെ വൈറസുകളെ ധാരാളമായി പുറന്തള്ളും. ഇങ്ങനെ പുറത്തുവരുന്ന വൈറസുകള്‍ എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച്‌ ദിവസങ്ങളോളം പരിസരങ്ങളില്‍ നിലനില്‍ക്കുന്നു. രോഗബാധയേറ്റ നായ്ക്കളുമായോ, അവയുടെ വിസര്‍ജ്യം കലര്‍ന്ന് രോഗാണുക്കളാല്‍ മലിനമായ പരിസരങ്ങളുമായുള്ള നേരിട്ടോ അല്ലാതേയോ ഉള്ള സമ്ബര്‍ക്കത്തിലൂടെയാണ് മറ്റ് നായ്ക്കള്‍ക്ക് രോഗം പകരുന്നത്.

വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ ഏഴ് ദിവസത്തിനകം നായകള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ തുടങ്ങും. വിശപ്പില്ലായ്മ, വയറിളക്കം,ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. കൊവിഡ് മൂലമാണ് പാര്‍വോ വൈറസ് കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായതെന്നാണ് പ്രദേശത്തെ മൃഗ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡിനെ പേടിച്ച്‌ പലരും വളര്‍ത്തുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ആശുപത്രിയില്‍ എത്തിയില്ലെന്ന് വെറ്റിനറി ഡോക്ടര്‍ ഡോ. സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി ഇത്തരത്തില്‍ പാര്‍വോ രോഗം ബാധിച്ച നായകളുടെ എണ്ണം വര്‍ദ്ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വളര്‍ത്തുമൃഗങ്ങളെ പാര്‍വോ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ ഉടമകള്‍ എല്ലാത്തരം മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ട്. ‘എന്റെ നായ മഫിന് പാര്‍വോ വൈറസിനെതിരെ വാക്‌സിനേഷന്‍ നല്‍കി. ലോക്ക് ഡൗണ്‍ സമയത്തും അവള്‍ക്ക് കൃത്യസമയത്ത് കുത്തിവയ്പ്പ് നല്‍കി. പശ്ചിമ ബംഗാളില്‍ നിരവധി നായകള്‍ വൈറസ് മൂലം മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം ഞങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുസ്വപ്‌നില്‍ ബാനര്‍ജി എന്നയാള്‍ പറഞ്ഞു. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പലരും നായകളെ പുറത്തിറക്കാറില്ല. നായകളില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല.

Related Articles

Back to top button