InternationalLatest

കൊറോണ വാക്സിനൊപ്പം മദ്യവും സൗജന്യം

“Manju”

ടെൽ അവിവ്: കൊറോണ വാക്‌സിൻ സ്വീകരിച്ചാൽ സൗജന്യമായി മദ്യം നൽകാം എന്ന വാഗ്ദാനവുമായി ഇസ്രായേൽ. കൂടുതൽ ജനങ്ങളിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വാകിസിനെടുത്താൽ മദ്യം കഴിച്ച് തിരിച്ചു പോകാം എന്നതായിരുന്നു ഇസ്രായേലിന്റെ വാഗ്ദാനം.

ടെൽ അവീവ് മുൻസിപ്പാലിറ്റിയും ജെനിയ ഗ്യാസ്‌ട്രോ പബ്ബുമായി ചേർന്നാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അതിനുശേഷം വാക്‌സിനെടുക്കുന്നവരുടെ വലിയ തിരക്കായിരുന്നു ഇസ്രായേലിലെന്നായിരുന്നു റിപ്പോർട്ട്. ഇസ്രായേലിൽ ഇതുവരെ 63, 667 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

എല്ലാ രാജ്യങ്ങളിലും വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങൾ എതിർപ്പ് കാണിക്കുന്നുണ്ട്. എന്നാൽ കൊറോണയ്‌ക്കെതിരെ ഏറ്റവും കൂടുതൽ വാക്‌സിൻ സ്വീകരിച്ച രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രായേൽ. 90 ശതമാനം ജനസംഖ്യയിൽ 43 ശതമാനത്തോളം കുത്തിവയ്പ് സ്വീകരിച്ചു കഴിഞ്ഞു. നിരവധി വാക്‌സിൻ ക്ലിനിക്കുകളും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നു.

Related Articles

Back to top button