ന്യൂഡല്‍ഹി: ഷഹ്ദാരയിലെ സീമാപുരി ഏരിയയില്‍ അടുപ്പില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയും നാലുമക്കളും മരിച്ചു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സീമാപുരി സ്വദേശി മോഹിത് കാലിയയുടെ ഭാര്യ രാധയും നാലുകുട്ടികളുമാണ് മരിച്ചത്. മോഹിത് കാലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓള്‍ഡ് സീമാപുരിയില്‍ അമര്‍പാല്‍ സിങ്ങിന്റെ വീട്ടിലെ വാടകക്കാരാണിവര്. കുടുംബാംഗങ്ങള്‍ അബോധാവസ്ഥയില്‍ മുറിയില്‍ കിടക്കുന്നുവെന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്.
Related Articles
Check Also
Close
-
മാകെയര്‍ ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരംMay 14, 2021 10:07 PM