KeralaLatest

വലിയതുറയില്‍ മത്സ്യത്തൊഴിലാളി ഫ്ലാറ്റുകള്‍ക്ക് സ്ഥലമായി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : വലിയതുറയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ സ്ഥലമായി. 160 ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍‌ 2.94 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഭൂമിയുടെ കൈവശാവകാശം റവന്യൂവകുപ്പ് ഉടന്‍ ഫിഷറീസ്‌ വകുപ്പിന്‌ കൈമാറും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 160 ഫ്ലാറ്റാണ്‌ ഫിഷറീസ്‌ വകുപ്പ്‌ നിര്‍മിച്ചത്. കടല്‍ക്ഷോഭത്തില്‍ വീട്‌ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയില്‍ 16 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും വലിയതുറ സെന്റ്‌ ആന്റണീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ പാട്ടത്തിന്‌ നല്‍കിയതുമായ 3.94 ഏക്കറില്‍ നിന്നാണ്‌ സ്ഥലം അനുവദിക്കുന്നത്‌.
മുട്ടത്തറ വില്ലേജിലെ ഭൂമി സെന്റ്‌ ആന്റണീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കൈവശമായിരുന്നെങ്കിലും സ്‌കൂള്‍ ഇവിടെനിന്ന്‌ മാറ്റിയതോടെ 1998 മുതല്‍ ഉപയോഗിക്കുന്നില്ല. സ്‌കൂള്‍ മാനേജ്‌മെന്റ്‌ പാട്ടത്തുക കുടിശ്ശികയാക്കിയതോടെ സ്ഥലത്തിന്റെ പൂര്‍ണ്ണമായ കൈവശാവകാശം മാനേജ്‌മെന്റിന്‌ നഷ്ടപ്പെട്ടു. തുടര്‍ന്നാണ്‌ സ്ഥലം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസത്തിന്‌ ഉപയോഗിക്കാന്‍ തീരുമാനിച്ചത്‌.

സ്‌കൂള്‍ മാനേജ്‌മെന്റ്‌ ഹൈക്കോടതിയെ സമീപിച്ച്‌ സ്‌റ്റേ വാങ്ങിയതോടെ ഏറ്റെടുക്കല്‍ നീണ്ടു. വിശദവാദത്തിനുശേഷം ഹൈക്കോടതി സ്‌റ്റേ നീക്കിയതോടെ സര്‍ക്കാര്‍ തുടര്‍ നടപടികളാരംഭിക്കുകയായിരുന്നു. ഫ്ളാറ്റിന് വിട്ടുകൊടുത്തതിന്റെ ബാക്കിവരുന്ന ഒരേക്കര്‍ സമീപത്തെ എല്‍.പി സ്കൂളിലെ കുട്ടികള്‍ക്കും പ്രദേശവാസികള്‍ക്കും കളിക്കളമായി ഉപയോഗിക്കാനും തീരുമാനമായി.

Related Articles

Back to top button