IndiaLatest

“രാജ്യം വികസിപ്പിച്ചെടുത്ത വാക്സിനുകളില്‍ വിശ്വാസമില്ലാത്ത മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പോകട്ടേ…” ബി ജെ പി എം എല്‍ എ

“Manju”

ലഖ്നൗ : ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഡ് വാക്സിനുകളില്‍ വിശ്വാസം ഇല്ലാത്ത മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പോകട്ടേയെന്ന ആക്രോശവുമായി ബി ജെ പി നേതാവ്. ഉത്തര്‍പ്രദേശിലെ സര്‍ദാനയില്‍ നിന്നുള്ള എം എല്‍ എയായ സംഗീത സിംഗ് സോം ആണ് വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിശ്വസിക്കാത്ത മുസ്ലീംങ്ങള്‍ പാകിസ്ഥാനിലേക്ക് പോകട്ടേ എന്നാണ് ആദ്ദേഹം ആക്രോശിച്ചത്.

ചില മുസ്ലിംകള്‍ നമ്മുടെ രാജ്യത്തെയും നമ്മുടെ ശാസ്ത്രജ്ഞരെയും നമ്മുടെ പോലീസ് സേനയെയും പ്രധാനമന്ത്രി മോദിയെയും വിശ്വസിക്കാത്തത് നിര്‍ഭാഗ്യകരമാണ്. അവരുടെ ആത്മാവ് പാകിസ്ഥാന്റേതാണ്. അവര്‍ പാകിസ്ഥാനിലേക്ക് പോകണം, നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം ജനിപ്പിക്കരുത്,’ ഇങ്ങനെ പോകുന്നു സംഗീത സിംഗ് സോമിന്റെ വാക്കുകള്‍. കൊവിഡ് വാക്സിനുകളില്‍ പന്നിയിറച്ചി ഉപയോഗിക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇത് വെറും വ്യാജപ്രചരമാണെന്ന് അധികാരികള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് ഭീതി തുടരവേ രാജ്യം വാക്സിനേഷന്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണിപ്പോള്‍. ജനുവരി 16 ന് രാജ്യവ്യാപകമായി കുത്തിവയ്പ്പ് ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ മൂന്ന് കോടിയാളുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുത്തിവയ്‌പ്പെടുക്കുക. ഇതിന്റെ തുക പൂര്‍ണമായും കേന്ദ്രം വഹിക്കും. രണ്ട് വാക്സിനുകള്‍ക്കാണ് നിലവില്‍ ഡി സി ജി ഐ അംഗീകാരം നല്‍കിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന ഓക്സ്‌ഫോര്‍ഡിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന്‍ എന്നിവയാണവ.

 

 

 

Related Articles

Back to top button