ഇടുക്കി: വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടി സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. ഇടുക്കി എസ്പി പി. കെ. മധുവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിജിപി കൈമാറി. ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ അന്വേഷണം നടത്തിയിരുന്നത്. അറസ്റ്റിലായ നടി ബ്രിസ്റ്റി വിശ്വാസിന് ലഹരി മരുന്ന് മാഫിയയുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും. റിസോര്‍ട്ടിലേക്ക് മയക്കുമരുന്ന് എത്തിച്ചതിന് പിന്നില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണം വ്യാപിപ്പിക്കുന്നതിന് ഡിജിപി അനുവാദം നല്‍കിയിട്ടുണ്ട്.
Related Articles
Check Also
Close
-
അക്ഷയ് കുമാറിന് ആദായനികുതി വകുപ്പിന്റെ അനുമോദനംJuly 24, 2022 6:57 PM