Kozhikode

നാദാപുരത്ത് കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ് ഗുരുതരനിലയിൽ കണ്ടെത്തി

“Manju”

വി.എം.സുരേഷ് കുമാർ

വടകര : നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കാണ് പൊള്ളലേറ്റത്. വീടിന്റെ ഒരു മുറി പൂർണമായും കത്തിനശിച്ചു. പുലർച്ചെ രണ്ടരയോടെ വീട്ടിൽ നിന്ന് തീയും ശബ്ദവും കേട്ട നാട്ടുകാരാണ് ഇത് ആദ്യം അറിഞ്ഞത്. തീയണച്ച ശേഷം നാല് പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരുടെയും നില ഗുരുതരമാണ്. ആത്മഹത്യാ ശ്രമമാണെന്ന് പൊലീസ് സംശയിക്കുന്നു.

 

Related Articles

Back to top button