Kozhikode

മലപ്പുറത്ത് യുവതിയുടെ വയറ്റിൽ 8 കിലോ ഭാരമുള്ള മുഴ

“Manju”

കോഴിക്കോട്: വയറുവീർത്തു വരുന്നതിന് ചികിത്സ തേടിയെത്തിയ യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത് എട്ട് കിലോയോളം ഭാരം വരുന്ന മുഴ. മലപ്പുറം പോറൂർ സ്വദേശിയായ 32 കാരിയുടെ വയറ്റിൽ നിന്നുമാണ് അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി പ്രഫസർ ഡോ. ടി.ടി ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

ഒരു വർഷമായി വയറുവീർത്തുവരുന്നതിന് വിവിധ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഗർഭപാത്രത്തിലുണ്ടായ മുഴ വളർന്നതാണെന്ന് കണ്ടെത്തിയത്. ഗർഭപാത്രമടക്കം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നുവെന്ന് നേതൃത്വം നൽകിയ ഡോക്ടർ ശരവണകുമാർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്കിടെയാണ് മുഴ വയറിനകത്ത് പലഭാഗങ്ങളിലേക്കും വ്യാപിച്ചതായി കണ്ടെത്തിയത്. കുടലുകളും മൂത്രസഞ്ചിയും മുഴയോട് ഒട്ടിച്ചേർന്നുപോയിരുന്നു. തുടർന്നാണ് ഏറെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ എട്ട് കിലോയോളം തൂക്കം വരുന്ന മുഴ പുറത്തെടുത്തത്. നിലവിൽ രോഗി സുഖം പ്രാപിച്ച് വരികയാണെന്ന് ഡോക്ടർ പറഞ്ഞു.

Related Articles

Back to top button