IndiaLatest

കൊവിഡ് പോരാട്ടത്തിൽ ലോകരാജ്യങ്ങളെ മുന്നിൽ നിന്ന് നയിച്ച് ഇന്ത്യ

“Manju”

ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ ലോകരാജ്യങ്ങളുടെ പോരാട്ടത്തിന് നേതൃത്വം നൽകി ഇന്ത്യ. ഇതുവരെ വിവിധ രാജ്യങ്ങൾക്ക് ഇന്ത്യ 361.94 ലക്ഷം വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതിൽ 67.5 ലക്ഷം വാക്‌സിൻ ഡോസുകൾ ഇന്ത്യ സഹായമായാണ് വിവിധ രാജ്യങ്ങൾക്ക് നൽകിയത്.

വിവിധ രാജ്യങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ 294.44 ലക്ഷം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. ഇനിയും വിവിധ ഘട്ടങ്ങളിലായി രാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യും. എന്നാൽ ഇന്ത്യയുടെ ആവശ്യങ്ങൾക്കുള്ള വാക്‌സിൻ ഉറപ്പുവരുത്തിയ ശേഷമാകും മറ്റ് രാജ്യങ്ങൾക്ക് നൽകുകയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

ബംഗ്ലാദേശ്, മ്യാൻമാർ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, ശ്രീലങ്ക, ബഹ്റൈൻ, ഒമാൻ, അഫ്ഗാനിസ്താൻ, ബാർബെഡോസ്, ഡൊമിനിക്ക എന്നീ രാജ്യങ്ങൾക്കാണ് സഹായം എന്ന നിലയിൽ ഇന്ത്യ ഇതുവരെ വാക്സിൻ നൽകിയത്. ബ്രസീൽ, മൊറോക്കോ, ബംഗ്ലാദേശ്, മ്യാൻമാർ, ഈജിപ്ത്, അൾജീരിയ, ദക്ഷിണാഫ്രിക്ക, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങൾക്കാണ് വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യ വാക്സിൻ നൽകിയത്.

Related Articles

Back to top button