KeralaLatest

രണ്ട് ദിവസത്തിനുള്ളില്‍ വാക്സിന്‍ സ്റ്റോക്ക് തീരും; മുഖ്യമന്ത്രി

“Manju”

രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ സ്റ്റോക്ക് തീരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ന്യായമായ ആവശ്യം 50 ലക്ഷം വാക്സീന്‍ ഡോസ് ആണെന്നും അത് എത്രയും വേഗം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും മെയ് ഒന്ന് മുതല്‍ വാക്സിന്‍ നല്‍കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയ തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ ലഭ്യമാക്കി പ്രതിരോധം വികസിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും 1300 കോടി രൂപ 400 രൂപയ്ക്ക് വാക്സിന്‍ വാങ്ങാന്‍ ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button