Kerala

ബഫർസോൺ നിയമം തിരുത്തുമെന്ന് സർക്കാർ

“Manju”

തിരുവനന്തപുരം∙ വനാതിർത്തിക്ക് പുറത്ത് ഒരു കിലോമീറ്റർ വരെ സംരക്ഷിത മേഖലയാക്കുമെന്ന ഉത്തരവ് സർക്കാർ തിരുത്തും. 2019ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ തീരുമാനം. ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി.

വനമേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസ കേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെടും എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്.

മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ലക്ഷക്കണക്കിനു വീടുകളും കൃഷിയും നഷ്ടപ്പെടുന്ന തീരുമാനം തിരുത്തുന്നതില്‍ സന്തോഷമുണ്ട്. സര്‍ക്കാര്‍ ഉത്തരവാണ് കോടതി വിധിക്കു വഴിതെളിച്ചതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Related Articles

Back to top button