IndiaLatest

ഭക്ഷണത്തില്‍ മായം കലര്‍ത്തല്‍ ; ഇനി ജീവപര്യന്തം തടവ്

“Manju”

ഭോപ്പാല്‍: ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിച്ച്‌ മധ്യപ്രദേശ് സര്‍ക്കാര്‍ . ഇത് സംബന്ധിച്ച്‌ നിയമഭേദഗതി നടത്തിയതായി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ നിയമസഭയെ അറിയിച്ചു. വിഷയത്തില്‍ നേരത്തെ ആറ് മാസമായിരുന്നു തടവുശിക്ഷ.

വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമഭേദഗതി പാസാക്കി. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രഖ്യാപിച്ചു. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് കുറ്റ കൃത്യമാണെന്നും അങ്ങനെ ചെയ്യുന്നത് മനുഷ്യരുടെ ജീവന്‍ വെച്ച്‌ കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഇക്കാരണത്താലാണ് ശിക്ഷ വര്‍ധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതും ശിക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button