KeralaLatest

കെഎം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീടും സ്ഥലവും ഉദ്യോഗസ്ഥര്‍ അളക്കുന്നു

“Manju”

ശ്രീജ.എസ്

കോഴിക്കോട്: കെഎം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീടും സ്ഥലവും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അളക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി എടുത്തിയിക്കുന്നത്. 25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അളവെടുക്കല്‍ നടന്നിരിക്കുന്നത്. കേസില്‍ ഷാജിയെ അടുത്ത മാസം 10 ന് ഇഡി ചോദ്യം ചെയുന്നതാണ്.

അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി ലഭിച്ചിരുന്നു. ഈ കേസില്‍ ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അഞ്ച് മണിക്കൂറിലധികമാണ് മജീദില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. എന്‍ഫോഴ്സ്മെന്റിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് കെപിഎ മജീദ് പിന്നീട് പ്രതികരിക്കുകയുണ്ടായി.

Related Articles

Back to top button