KeralaLatest

ആവശ്യമുള്ളപ്പോൾ മന്നത്തെ നായകനാക്കുന്നു, അല്ലാത്തപ്പോൾ അവഗണിക്കുന്നു; എൻഎസ്എസ്

“Manju”

തിരുവനന്തപുരം : മന്നത്ത് പത്മനാഭന്റെ കാര്യത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് എൻഎസ്എസ്. ആവശ്യമുള്ളപ്പോൾ മന്നത്തെ നവോത്ഥാന നായകനാക്കുന്ന സർക്കാർ അവസരം കിട്ടുമ്പോൾ അദ്ദഹത്തെ അവഗണിക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. സിപിഎം മുഖപത്രത്തിൽ മന്നത്തെക്കുറിച്ച പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2018 ൽ ഗുരുവായൂർ സത്യാഗ്രഹ സ്മാരകത്തിൽ സർക്കാർ മന്നത്തിന്റെ പേര് ഒഴിവാക്കി. ഇത് അധാർമികവും ബോധപൂർവ്വമായ അവഗണനയാണ്. മന്നത്തിന്റെ ആരാധകരെ കയ്യിലെടുക്കാൻ ആണ് ദേശാഭിമാനി ലേഖനം. ഇത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് എൻഎസ്എസ് മനസ്സിലാക്കുന്നു. മന്നത്തിന്റെ ആരാധകരും സർക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുന്നുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

ക്ഷേത്ര പ്രവേശനത്തിലുൾപ്പെടെയുള്ള നവോത്ഥാന പ്രവർത്തനങ്ങളിൽ മന്നത്തിന്റെ പങ്ക് ചരിത്ര പ്രസിദ്ധമാണ്. എൻഎസ്എസ് കെട്ടിപ്പടുക്കുകയും, സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി ജീവിതാവസാനം വരെ കഠിനമായി അധ്വാനിക്കുകയും ചെയ്ത നവോത്ഥാന നായകനായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹിക പരിഷ്‌കർത്താവ് കൂടിയായിരുന്നു മന്നം . പത്രക്കുറിപ്പിലൂടെയാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് രംഗത്ത് വന്നത്.

Related Articles

Back to top button