KeralaLatest

വിനോദസഞ്ചാര സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്തും

“Manju”

 

ശ്രീജ.എസ്

മലബാറിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നും മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവില്‍ അനുവദിച്ച വാട്ടര്‍ ടാക്‌സിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

325 കോടി രൂപ ചെലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം തന്നെ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച്‌ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ടൂറിസം മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ 85 ശതമാനവും പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. ആറ് ബോട്ടുകള്‍ വാങ്ങുന്നതിനായി 4.67 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ ഒരു ബോട്ട് നിര്‍മ്മിച്ച്‌ ടൂറിസം വകുപ്പിന് നല്‍കി. മാര്‍ച്ചില്‍ ഒരു ബോട്ടും, ബാക്കി നാല് ബോട്ടുകള്‍ മെയ് മാസത്തോടെയും ലഭിക്കുമെന്ന് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച്‌ നടപ്പാക്കുന്ന 17 പദ്ധതികളില്‍ അഞ്ച് പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവ പുരോഗമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button