IndiaLatest

മന്ത്രി സഞ്ജയ് ബന്‍സോദെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

മുംബൈ: മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ബന്‍സോദെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് മന്ത്രിയെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊണ്ടവേദനെയത്തുടര്‍ന്ന് ചികിത്സ നടത്തിയതിന് പിന്നാലെ മന്ത്രി കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. എന്‍സിപി നേതാവായ സഞ്ജയ് 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദ്ഗിറില്‍ നിന്നാണ് എംഎല്‍എയായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഇദ്ദേഹത്തെ പരിസ്ഥിതി, ജലവിതരണം, പിഡബ്ല്യൂഡി, പാര്‍ലമെന്ററി കാര്യം എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ നല്‍കി മന്ത്രിയാക്കുകയും ചെയ്തിരുന്നു.

ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഗാഡി സര്‍ക്കാരില്‍ രോഗം സ്ഥിരീകരിക്കുന്ന ആറാമത്തെ മന്ത്രിയാണ് ബന്‍സോദെ. ജിതേന്ദ്ര ആഹ്വാദ്, ധനഞ്ജയ് മുണ്ടെ, അശോക് ചവാന്‍, അസ്ലം ഷേഖ്, അബ്ദുള്‍ സത്താര്‍ എന്നിവര്‍ക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button