India

‘പ്രധാനമന്ത്രി ചായക്കടക്കാരനായിരുന്നു, അദ്ദേഹം അത് മറച്ചുവെച്ചില്ല’; ഗുലാം നബി ആസാദ്

“Manju”

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ചായക്കടക്കാരൻ ആയിരുന്നു എന്ന കാര്യം പ്രധാനമന്ത്രി ഒളിച്ച് വെച്ചില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും ചില നേതാക്കളെ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി വന്ന വഴി മറക്കാത്ത ആളാണ്. അദ്ദേഹം പ്രധാനമന്ത്രിയായ ശേഷവും വളരെ അഭിമാനത്തോടെയാണ് ചായക്കച്ചവടക്കാരനായിരുന്നുവെന്ന് സ്വയം പരിചയപ്പെടുത്തന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മു കശ്മീരിലെ ഗുജ്ജർ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗുലാം നബി ആസാദ് നരേന്ദ്ര മോദിയെ പ്രശംസിച്ചത്.

മോദിയുമായി രാഷ്ട്രീയപരമായി വളരെയധികം വിയോജിപ്പുകളുണ്ടെന്നും പ്രധാനമന്ത്രി ഒരു പച്ചയായ മനുഷ്യനാണെന്നും ജനങ്ങൾ നരേന്ദ്ര മോദിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊളളണം ഗുലാം നബി ആസാദ് പറഞ്ഞു. നേരത്തെ, രാജ്യസഭയിൽ നിന്നും ഗുലാം നബി ആസാദ് പടിയിറങ്ങുന്ന ദിവസം പ്രധാനമന്ത്രി വികാരാധീനനായിരുന്നു.

Related Articles

Back to top button