IndiaLatest

വാക്സിന്‍ എടുക്കേണ്ടത് പ്രധാനമന്ത്രിക്കാണെന്ന് അറിഞ്ഞില്ലെന്ന് മലയാളി നഴ്സ്

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ് വാക്സീന്‍ നല്‍കിയത് പുതുച്ചേരി സ്വദേശി സിസ്റ്റര്‍ നിവേദിത. ഒപ്പം മലയാളി നഴ്‌സായ റോസമ്മയും. ആര്‍ക്കാണ് വാക്സീന്‍ നല്കുന്നത് എന്ന് നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് സിസ്റ്റര്‍ നിവേദിത. രാവിലെ ഒരു വ്യക്തിക്ക് വാക്സീന്‍ നല്‍കേണ്ടതുണ്ടെന്നു തയ്യാറായിരിക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച്‌ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. അദ്ദേഹം എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിക്കാണ് വാക്സീന്‍ നല്‍കേണ്ടതെന്ന് മനസിലായത്.

6.25ന് പ്രധാനമന്ത്രിക്ക് വാക്സീന്‍ നല്‍കി. അര മണിക്കൂര്‍ അദ്ദേഹം അവിടെ ചിലവഴിച്ചു. താന്‍ പുതുച്ചേരിയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ വണക്കം എന്ന് പറഞ്ഞു. വേദന അനുഭവപ്പെട്ടില്ലെന്നും സന്തോഷമെന്നും വാക്സീന്‍ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞുവെന്നും നിവേദിത പ്രതികരിച്ചു. മലയാളിയായ സിസ്റ്റര്‍ റോസമ്മയായിരുന്നു പ്രധാനമന്ത്രിക്ക് വാക്സീന്‍ നല്കാന്‍ സിസ്റ്റര്‍ നിവേദിതയ്ക്കൊപ്പം ഉണ്ടായിരുന്നത്. 1998 മുതല്‍ എയിംസിലെ ഉദ്യോഗസ്ഥയായ സിസ്റ്റര്‍ റോസമ്മ തൊടുപുഴ സ്വദേശിയാണ്.

Related Articles

Back to top button